കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് (ഡിഎസ്ടി) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസുമായി ചേർന്നു ആരംഭിച്ചതാണ് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) സ്കോളർഷിപ്.
മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണാവസരവും ഫെലോഷിപ്പും നൽകി മികച്ച ശാസ്ത്രജ്ഞരായി വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം . രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്രപഠന സ്ഥാപനങ്ങളിൽ ഉപരിപഠനത്തിന്നും കെവിപിവൈ അവസരമൊരുക്കുന്നു.
യോഗ്യത
പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികൾ
ബിഎസ്സി, ബിഎസ്, ബി സ്റ്റാറ്റ്, ബിമാത്, ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് എന്നീ കോഴ്സുകള്‍
വിഷയങ്ങള്‍
കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് , സ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെൽ ബയോളജി, ഇക്കോളജി, മോളിക്യുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയൻസസ്, ബയോഇൻഫർ മാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ, ബയോമെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ സയൻസ്
ഗ്രാന്റും മറ്റു ആനുകൂല്യങ്ങളും
ഡിഗ്രി തലം മുതൽ 5000-7000 രൂപ പ്രതിമാസ ഫെലോഷിപ്പും. 20,000 രൂപ വാർഷിക ഗ്രാന്റുമാകും ലഭിക്കുക.
അത് കൂടാതെ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലും തിരുവനന്തപുരം അടക്കമുള്ള ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് - IISER) ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശന യോഗ്യതയായും കെവിപിവൈ പരിഗണിക്കും.
മധ്യവേനലവധിക്കാലത്ത് ഒരാഴ്ചയോളം ഐസര്‍ ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനാവസരം, മികച്ച ശാസ്ത്രജ്ഞരുമായി ഇടപഴകാന്‍ അവസരം, രാജ്യത്തെ പ്രമുഖ ശാസ്ത്ര ലബോറട്ടറികളിൽ പ്രവേശിക്കാൻ ഉപകരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും നേട്ടങ്ങളാണ്
സ്ട്രീമുകൾ
മൂന്നു സ്ട്രീമുകളിലായാണ് അപേക്ഷിക്കാവുന്നത്
സ്ട്രീം എസ്എ: മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾക്ക് 80% മാർക്കോടെ പത്താം ക്ലാസ് ജയിച്ച് ഈ വർഷം സയൻസ് പ്ലസ് വണ്ണിനു ചേർന്നവർ. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 70% മാർക്ക് മതി.
സ്ട്രീം എസ്എക്സ്: ഇപ്പോള്‍ സയൻസ് പ്ലസ് ടു വിദ്യാർഥികൾ; അടുത്തവർഷം ബേസിക് സയൻസിൽ തുടർപഠനം നടത്താന്‍ ആഗ്രഹിക്കുന്നവർ. മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾക്ക് 82% മാർക്കോടെ പത്താം ക്ലാസ് ജയിച്ചിരിക്കണം. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 70% മാർക്ക് മതി. പ്ലസ് ടു വിനു സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം; പട്ടികജാതി പട്ടികവര്‍ഗ, വികലാംഗ വിഭാഗക്കാർക്ക് 50% മാര്‍ക്ക് മതി.
സ്ട്രീം എസ്ബി: മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾക്ക് 60% മാർക്കോടെ പ്ലസ് ടു ജയിച്ച് ഈ വർഷം സയൻസ് ബിരുദത്തിനു ചേർന്നവർ. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 50% മാർക്ക് മതി. ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% മാർക്ക് ലഭിച്ചാലേ ഫെലോഷിപ് അനുവദിക്കൂ. പട്ടികജാതി പട്ടികവര്‍ഗ, വികലാംഗ വിഭാഗക്കാർക്ക് 50%.
തിരഞ്ഞെടുപ്പ് രീതി
ലഭിക്കുന്ന അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം അര്‍ഹരായവര്‍ അഭിരുചി പരീക്ഷ എഴുതണം.
അഭിരുചി പരീക്ഷ കേന്ദ്രങ്ങള്‍
ഒാൺലൈൻ പരീക്ഷ : കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 20 കേന്ദ്രങ്ങള്‍
തിരുവനന്തപുരവും മംഗലാപുരവും അടക്കം 17 കേന്ദ്രങ്ങളില്‍ എഴുത്ത് പരീക്ഷ
അപേക്ഷിക്കേണ്ട അവസാന തീയതി: ഒാഗസ്റ്റ് 30വരെ
വിശദ വിവരങ്ങള്‍ക്ക് http://kvpy.iisc.ernet.in/main/index.htm സന്ദര്‍ശിക്കുക

No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.