നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് (NTSE)

യുവപ്രതിഭകളെ കണ്ടെത്തുന്നതിന് സംസ്ഥാന ഗവേഷണ പരിശീലന കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഭാനിര്‍ണ്ണയ പരീക്ഷയാണ് നാഷണല്‍  ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് (NTSE).

യോഗ്യത
സര്‍ക്കാര്‍,  എയ്ഡഡ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി ബി എസ ഇ, ഐ സി എസ ഇ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് വഴി രജിസ്ടര്‍ ചെയ്ത പതിനെട്ടിന് താഴെ പത്താം ക്ലാസില്‍ ആദ്യ തവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
ഒമ്പതാം ക്ലാസ്സില്‍ 55% മാര്‍ക്ക് ലഭിച്ചിരിക്കണം.

പരീക്ഷ
90 മിനുട്ട്ഉള്ള രണ്ട് പേപ്പറുകള്‍.
നാഷണല്‍  ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് (NTSE) പരീക്ഷാ തീയതി : 2019 മെയ്‌ 12

അപേക്ഷാ ഫീ: പൊതുവിഭാഗം: 250 രൂപ, എസ് സി, എസ് ടി, ബി പി എല്‍ - 100 രൂപ

അവസാന തീയതി: 24 സെപ്റ്റംബര്‍ 2018

വിശദ വിവരങ്ങള്‍

Share:

നാഷണല്‍ മെറിറ്റ്‌ കം മീന്‍സ് സ്കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന സ്കോളര്‍ഷിപ്പാണ് നാഷണല്‍ മെറിറ്റ്‌ കം മീന്‍സ് സ്കോളര്‍ഷിപ്പ്.

സംസ്ഥാനതല പ്രതിഭാനിര്‍ണ്ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഹയര്‍ സെക്കണ്ടറി തലം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: സര്‍ക്കാര്‍, എയ്ഡഡ സ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍
റസിഡെന്‍ഷ്യല്‍ സ്കൂള്‍, മറ്റ് അണ്‍ എയ്ഡഡ സ്കൂളുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ അര്‍ഹരല്ല.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കൂടരുത്
ഏഴാം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും ചുരുങ്ങിയത് 55% മാര്‍ക്ക് വേണം.
(എസ. സി/എസ.ടി 50%)

നാഷണല്‍ മെറിറ്റ്‌ കം മീന്‍സ് സ്കോളര്‍ഷിപ്പ്പരീക്ഷ
90 മിനുട്ട് വീതമുള്ള രണ്ട് പേപ്പറുകള്‍. ഒന്നാം പേപ്പര്‍ സ്കൊലസ്ടിക് അപ്റ്റിറ്റൂഡ (സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം)
രണ്ടാം പേപ്പര്‍: മെന്റല്‍ എബിലിടി ടെസ്റ്റ്‌
അപേക്ഷ ഫീസില്ല

അവസാന തീയതി: സെപ്റ്റംബര്‍ 24

വിശദ വിവരങ്ങള്‍

Share:

ന്യൂനപക്ഷ സമുദായക്കാര്‍ക്ക് പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പ്‌

കേന്ദ്ര ഗവര്‍മെന്റിന്റെ സഹായത്തോടെ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് വേണ്ടി  നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്.

ആര്‍ക്ക്‌ അപേക്ഷിക്കാം
പ്ലസ് വണ്‍, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പി.എച്ച്.ഡി പഠിക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ (മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമതം, ജെയിന്‍, പാര്‍സി തുടങ്ങിയവര്‍ )
ടെക്നിക്കല്‍, വൊക്കേഷണല്‍, ഐടിഐ, ഐടിസി അഫിലിയേറ്റഡ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍
രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്ര
മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ പുതുക്കല്‍ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്യണം.
ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
മറ്റ് സ്കോളര്‍ഷിപ്പോ സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്.
അപേക്ഷിക്കേണ്ട വിധം
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.

അവസാന തീയതി: സപ്തംബര്‍ 30

URL http://www.dcescholarship.kerala.gov.in/

Share:

ന്യൂനപക്ഷ സമുദായക്കാര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

കേന്ദ്ര ഗവര്‍മെന്റിന്റെ സഹായത്തോടെ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് വേണ്ടി  നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്.

ആര്‍ക്ക്‌ അപേക്ഷിക്കാം
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ (മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമതം, ജെയിന്‍, പാര്‍സി തുടങ്ങിയവര്‍ )
രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. രണ്ടുമുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ പുതുക്കല്‍ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്യണം.
ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
അപേക്ഷിക്കേണ്ട വിധം
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.

അവസാന തീയതി: സപ്തംബര്‍ 30

URL https://scholarships.gov.in/www.minorityaffairs.gov.in


Share:

കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY)

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് (ഡിഎസ്ടി) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസുമായി ചേർന്നു ആരംഭിച്ചതാണ് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) സ്കോളർഷിപ്.

മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണാവസരവും ഫെലോഷിപ്പും നൽകി മികച്ച ശാസ്ത്രജ്ഞരായി വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം . രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്രപഠന സ്ഥാപനങ്ങളിൽ ഉപരിപഠനത്തിന്നും കെവിപിവൈ അവസരമൊരുക്കുന്നു.

യോഗ്യത
പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികൾ

ബിഎസ്സി, ബിഎസ്, ബി സ്റ്റാറ്റ്, ബിമാത്, ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് എന്നീ കോഴ്സുകള്‍

വിഷയങ്ങള്‍
കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് , സ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെൽ ബയോളജി, ഇക്കോളജി, മോളിക്യുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയൻസസ്, ബയോഇൻഫർ മാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ, ബയോമെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ സയൻസ്

ഗ്രാന്റും മറ്റു ആനുകൂല്യങ്ങളും
 ഡിഗ്രി തലം മുതൽ 5000-7000 രൂപ പ്രതിമാസ ഫെലോഷിപ്പും. 20,000 രൂപ വാർഷിക ഗ്രാന്റുമാകും ലഭിക്കുക.
അത് കൂടാതെ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലും തിരുവനന്തപുരം അടക്കമുള്ള ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് - IISER)  ഇൻസ്റ്റിറ്റ്യൂട്ടുകളില്‍  പ്രവേശന യോഗ്യതയായും കെവിപിവൈ പരിഗണിക്കും.

മധ്യവേനലവധിക്കാലത്ത്  ഒരാഴ്ചയോളം ഐസര്‍ ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനാവസരം, മികച്ച ശാസ്ത്രജ്ഞരുമായി ഇടപഴകാന്‍ അവസരം,  രാജ്യത്തെ പ്രമുഖ ശാസ്ത്ര ലബോറട്ടറികളിൽ പ്രവേശിക്കാൻ ഉപകരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും നേട്ടങ്ങളാണ്

സ്ട്രീമുകൾ
മൂന്നു സ്ട്രീമുകളിലായാണ് അപേക്ഷിക്കാവുന്നത്

സ്ട്രീം എസ്എ: മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾക്ക് 80% മാർക്കോടെ പത്താം ക്ലാസ് ജയിച്ച് ഈ വർഷം സയൻസ് പ്ലസ് വണ്ണിനു ചേർന്നവർ. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 70% മാർക്ക് മതി.

സ്ട്രീം എസ്എക്സ്: ഇപ്പോള്‍ സയൻസ് പ്ലസ് ടു വിദ്യാർഥികൾ; അടുത്തവർഷം ബേസിക് സയൻസിൽ തുടർപഠനം നടത്താന്‍ ആഗ്രഹിക്കുന്നവർ. മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾക്ക് 82% മാർക്കോടെ പത്താം ക്ലാസ് ജയിച്ചിരിക്കണം. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 70% മാർക്ക് മതി. പ്ലസ് ടു വിനു സയൻസ് വിഷയങ്ങൾക്ക് 60% മാർക്ക് നേടണം; പട്ടികജാതി പട്ടികവര്‍ഗ, വികലാംഗ വിഭാഗക്കാർക്ക് 50% മാര്‍ക്ക് മതി.

സ്ട്രീം എസ്ബി: മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾക്ക് 60% മാർക്കോടെ പ്ലസ് ടു ജയിച്ച് ഈ വർഷം സയൻസ് ബിരുദത്തിനു ചേർന്നവർ. പട്ടിക, വികലാംഗ വിഭാഗക്കാർക്ക് 50% മാർക്ക് മതി. ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% മാർക്ക് ലഭിച്ചാലേ ഫെലോഷിപ് അനുവദിക്കൂ. പട്ടികജാതി പട്ടികവര്‍ഗ, വികലാംഗ വിഭാഗക്കാർക്ക് 50%.

തിരഞ്ഞെടുപ്പ് രീതി

ലഭിക്കുന്ന അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം അര്‍ഹരായവര്‍ അഭിരുചി പരീക്ഷ എഴുതണം.
അഭിരുചി പരീക്ഷ കേന്ദ്രങ്ങള്‍
ഒാൺലൈൻ പരീക്ഷ : കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 20 കേന്ദ്രങ്ങള്‍
തിരുവനന്തപുരവും മംഗലാപുരവും അടക്കം 17 കേന്ദ്രങ്ങളില്‍ എഴുത്ത് പരീക്ഷ

അപേക്ഷിക്കേണ്ട അവസാന തീയതി: ഒാഗസ്റ്റ് 30വരെ

വിശദ വിവരങ്ങള്‍ക്ക് http://kvpy.iisc.ernet.in/main/index.htm സന്ദര്‍ശിക്കുക


Share:

Merit-cum-Means Scholarship for Undergraduate Students of Food Technology/ Microbiology, Nutrition and Home Science

The Surakshit Khadya Abhiyan (SKA), is a pan-India initiative of CII to promote Food Safety through Awareness & Capacity Building of stakeholders connected with food products.
SKA is aligned with the “Jago Grahak Jago” campaign of Ministry of Consumer Affairs and Prime Minister’s “Swachh Bharat Abhiyan”, and was launched in 2015 by Shri Ram Vilas Paswan, Minister of Consumer Affairs, Food & Public Distribution in July 2015.

CII Announced the CII-SKA Merit-cum-Means Scholarship for Undergraduate Students of Food Technology/ Microbiology, Nutrition and Home Science

It is aimed to give scholarships every year on a merit-cum-means basis.
The aim of the Scholarship is to:
Promote Food Safety amongst the future generation
Facilitate education for needy and meritorious students in the field of Food Technology/ Microbiology, Nutrition and Home Science
Strengthen the student connect with SKA

Amount of Scholarship
1. Actual Tuition fees of the Institute / College / Course;
2. Allowance for purchase of books / study material;
3. Allowance for Hostel accommodation and other related incidental subsistence allowance;
4. The number of scholarship to be given will be based upon the number of available funds.

Who can apply for CII-SKA Scholarship ?
 Students who have taken admission / pursuing under-graduate programme (B.Sc. /
B. Tech.) in Food Science / Food Technology / Dairy Technology / Food Processing / Food
Microbiology / Food Safety / Nutrition can apply for this scholarship.
- Students must have completed without any break;
- I semester for II semester scholarship;
- I and II semester, for the second year scholarship;
- III and IV semester, for the third year scholarship;
- V and VI semester, for fourth year scholarship
 - The student should have cleared all the courses of the concerned semester in the first attempt;
 - All papers must have been cleared with a 60% score or B grade
 - The annual gross income of parents of student from all sources does not exceed Rs. 2,50,000.

Last date of application - 
Continuing Students – 16 August 2018 th 
New Students - 17 September 2018

The completed forms should be sent by courier to the following address:
Executive Director,
CII FACE - SKA (Scholarship Scheme),
28, IGSSS Building, 3rd Floor,
Lodhi Road,
New Delhi - 110 003
E-mail at ska.scholarship@cii.in


Share:

Labels

Blog Archive

Quiz Competitions