Manorama Hortus Prize Novel Competition: മനോരമ ഹോർത്തൂസ് പ്രൈസ് നോവൽ മത്സരം - Scholastic World - Contests for Indian Students

TOP

Wednesday, 28 May 2025

Manorama Hortus Prize Novel Competition: മനോരമ ഹോർത്തൂസ് പ്രൈസ് നോവൽ മത്സരം

You can now participate in the Malayalam novel competition for the Manorama Hortus Prize. The prize is Rs. 3 lakh. 
The competition is part of the Manorama Hortus Cultural Festival to be held in Kochi from November 27 to 30.

Print out the complete typed version of the novel and send it by post/courier only. Age proof, postal address, email ID and phone number should be written on a separate sheet of paper and kept with it The
word 'Manorama Hortus Prize 2025' should be written on the outside of the envelope. The last date for receipt of the novel is August 31.
Address to be sent: Manorama Hortus Price, Malayala Manorama, Kottayam - 686001.
You can also submit directly at the Manorama Kottayam Office.

മനോരമ ഹോർത്തൂസ് പ്രൈസിനു വേണ്ടിയുള്ള മലയാള നോവൽ മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം. 3 ലക്ഷം രൂപയാണു സമ്മാനം.
നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണു മത്സരം.

ടൈപ്സെറ്റ് ചെയ്ത നോവലിൻ്റെ പൂർണരൂപം പ്രിൻ്റെടുത്ത് തപാൽ / കുറിയർ മുഖേന മാത്രം അയയ്ക്കുക. പ്രായം തെളിയിക്കുന്ന രേഖ, തപാൽ വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ മറ്റൊരു കടലാസിൽ എഴുതി ഒപ്പം വയ്ക്കണം. കവറിനു പുറത്ത് "മനോരമ ഹോർത്തൂസ് പ്രൈസ് 2025' എന്നു രേഖപ്പെടുത്തണം. നോവൽ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

അയയ്ക്കേണ്ട വിലാസം: മനോരമ ഹോർത്തൂസ് പ്രൈസ്, മലയാള മനോരമ, കോട്ടയം 686001.

ടൈപ്സെറ്റ് ചെയ്‌ത്‌ പ്രിൻ്റെടുത്ത കോപ്പി മാത്രമാണു സ്വീകരിക്കുക. 
മലയാള മനോരമ കോട്ടയം കേന്ദ്ര ഓഫിസിൽ മാത്രമേ നേരിൽ സ്വീകരിക്കാനുള്ള സൗകര്യമുള്ളൂ.

• ആനുകാലികങ്ങളിലോ പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കാത്ത മൗലിക രചനയാകണം.
• വിവർത്തനങ്ങൾ സ്വീകാര്യമല്ല.
• 2025 ജനുവരി ഒന്നിനു 45 വയസ്സ് പൂർത്തിയാകാത്തവരാകണം.
• രചനയുടെ ടൈപ്സെറ്റ് ചെയ്ത കോപ്പി തപാലിൽ അയയ്ക്കണം.
• പ്രായം തെളിയിക്കുന്ന രേഖ, തപാൽ വിലാസം, ഇ മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തണം.
• രചനകൾ തിരിച്ചയയ്ക്കുന്നതല്ല.
• മലയാള മനോരമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ രചനകൾ പരിഗണിക്കുന്നതല്ല.
• ചുരുക്കപ്പട്ടികയിലെത്തുന്ന രചനകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം മനോരമ ബുക്‌സിനും മനോരമ പ്രസിദ്ധീകരണങ്ങൾക്കുമായിരിക്കും.
• അവാർഡ് സമ്മാനിക്കുക നവംബർ 27നു കൊച്ചിയിൽ ആരംഭിക്കുന്ന ഹോർത്തൂസ് 2025 സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനവേളയിലാകും.









No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"