QUIZPRESS Competition ക്വിസ്പ്രസ്’ പ്രശ്‌നോത്തരി മത്സരം - Scholastic World - Contests for Indian Students

TOP

Wednesday 16 February 2022

QUIZPRESS Competition ക്വിസ്പ്രസ്’ പ്രശ്‌നോത്തരി മത്സരം


Kerala Media Academy is organizing a quiz titled ‘Quiz Press’. The students of class 8 to 12 from State, CBSE and ICSE syllabus are qualified to participate in the quiz competition. The contest will focus on the topics - science, media and development. The competition will be telecast on the Kite Victers channel and is organized as part of the Academy’s media club project in collaboration with the Department of Public Instruction, I & PRD, CDIT, Kite Victers and ICFOSS.

Prizes
First prize : 50, 000
Second Prize: 30, 000
Third Prize: 15, 000

Rules
A team of two students from one school
Contest is open to State/CBSE/ICSE schools students
Online test on 19 February 2022
Questions will be in Malayalam

മാധ്യമരംഗത്തെ സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ ‘ക്വിസ്പ്രസ്’ എന്ന പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ&പിആര്‍ഡി, കൈറ്റ്-വിക്ടേഴ്‌സ്, സി-ഡിറ്റ്, ഐസിഫോസ് എന്നിവയുമായി സഹകരിച്ചാണ് ഇത്. എട്ടുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ  സിലബസുകാര്‍ക്ക്  ടീമുകളെ  അയക്കാം.  ശാസ്ത്രം, വികസനം, മാധ്യമം എന്നിവയെ കേന്ദ്രീകരിച്ചാണ് ക്വിസ് മത്സരം.  ഏറ്റവും മികച്ച വിദ്യാലയ  ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ക്യാഷ് പ്രൈസും നല്‍കും. 50,000 രൂപ, 30,000  രൂപ, 15,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുക. വികസന-ശാസ്ത്ര-മാധ്യമ ചിന്ത  പുതുതലമുറയില്‍  വളര്‍ത്തുക എന്നതാണ്  ക്വിസ്പ്രസിന്റെ ഉദ്ദേശ്യം.  

ക്വിസ്പ്രസ് നിബന്ധനകള്‍

1. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികള്‍ക്ക് പങ്കെടുക്കാം.

2. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീമിനെയാണ്  സ്ഥാപനമേധാവി ശുപാര്‍ശ ചെയ്യേണ്ടത്. സ്‌കൂളില്‍ നിന്ന്  ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമായി പങ്കെടുക്കാനാവില്ല. എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് കുട്ടികളായിരിക്കണം ടീമില്‍.

3. സര്‍ക്കാര്‍, എയ്ഡഡ്/സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം

4. മത്സരത്തിനായി  സംസ്ഥാനതലത്തില്‍ 12 സ്‌കൂള്‍ ടീമുകളെ  തെരഞ്ഞെടുക്കും.

5. ഇതിനായി സി-ഡിറ്റ്, മീഡിയ അക്കാദമി, ഐസിഫോസ് എന്നിവ സംയുക്തമായി ഓണ്‍ലൈനിലൂടെ ആകും  യോഗ്യതാ മത്സരം നടത്തുക.

6. യോഗ്യതാ മത്സരത്തില്‍  രണ്ടു പേര്‍ക്ക് പരീക്ഷയെഴുതാം.

7. ഇന്റര്‍നെറ്റ് ലഭ്യത മത്സരാര്‍ത്ഥികള്‍ ഉറപ്പുവരുത്തണം.

8. രണ്ടുപേരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന കുട്ടിയുടെ സ്‌കോര്‍ ആയിരിക്കും സ്‌കൂള്‍ സ്‌കോര്‍ ആയി പരിഗണിക്കുക.

9.ഓണ്‍ലൈന്‍ പരീക്ഷയ്ക്കുശേഷം 12 ടീമുകളുടെ സെലക്ഷനുവേണ്ടി വിദഗ്ധ സമിതി  ഓണ്‍ലൈന്‍  അഭിമുഖവും  നടത്തും.

10. ഓണ്‍ലൈന്‍  എഴുത്തുപരീക്ഷ ഫെബ്രുവരി 19 ന് രാവിലെ 11 നും ഓണ്‍ലൈന്‍ അഭിമുഖം ഫെബ്രുവരി 20ന് രാവിലെ 11 നുമാണ്.

11. ചോദ്യങ്ങള്‍ മലയാളത്തിലായിരിക്കും.

12. ഫെബ്രുവരി 25, 26  തീയതികളില്‍ തിരുവനന്തപുരം  റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലെ  സി-ഡിറ്റ്  സ്റ്റുഡിയോയില്‍ തെരഞ്ഞെടുത്ത ടീമുകള്‍ക്കുളള ക്വിസ് മത്സരം നേരിട്ട് നടത്തും.

13 .ക്വിസ്പ്രസിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ വി.ശിവന്‍കുട്ടി  നിര്‍വഹിക്കും.

14. പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ്  മത്സരം നയിക്കും.

15. ക്വിസ്പ്രസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ടൊവിനോ തോമസ് ആയിരിക്കും.

16. നാലു ടീമുകള്‍ മത്സരിക്കുന്ന  മൂന്നു ഭാഗമുള്ള    പ്രാഥമിക റൗണ്ട്.  മൂന്നു ടീമുകള്‍ തമ്മില്‍ മത്സരിക്കുന്ന മൂന്നുഭാഗമുള്ള    ക്വാര്‍ട്ടര്‍ ഫൈനല്‍. മൂന്നു ടീമുകള്‍ മത്സരിക്കുന്ന  ഒരു ഭാഗമുള്ള  സെമിഫൈനല്‍ എന്നിവയ്ക്കുശേഷം  രണ്ടു ടീമുകള്‍ മത്സരിക്കുന്ന ഫൈനലിലായിരിക്കും വിജയികളെ  നിര്‍ണയിക്കുക. മത്സരമികവിന് ഇണങ്ങുന്ന മാറ്റങ്ങള്‍ മത്സരത്തില്‍ വരുത്താനുളള അവകാശം സംഘാടകര്‍ക്കുണ്ടായിരിക്കും.

16.മത്സരാര്‍ത്ഥികള്‍ക്ക്  താമസസൗകര്യവും  യാത്രാച്ചെലവും  അനുഗമിക്കുന്ന രണ്ടുപേര്‍ക്ക് താമസസൗകര്യവും മീഡിയ അക്കാദമി  നല്‍കും.

17. തിരുവനന്തപുരത്ത് നേരിട്ട് നടത്തുന്ന ക്വിസ് മത്സരം ‘അറിവുത്സവം’ എ പേരില്‍ വിവിധ എപ്പിസോഡുകളിലായി  കൈറ്റ്-വിക്ടേഴ്‌സ്  ചാനലില്‍ സംപ്രേഷണം ചെയ്യും.

18. മത്സരത്തില്‍ പങ്കെടുക്കുന്നതിന്  നിശ്ചിതമാതൃകയിലുളള ഗൂഗിള്‍ ഫോം വഴി ഫെബ്രുവരി 15നകം ടീം രജിസ്‌ട്രേഷന്‍ നടത്തണം.





No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"