സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം Quiz Contest for Students

കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിൻെറ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

  • As part of the 3rd edition of the Kerala Assembly International Book Festival, a quiz competition is being organized for school and college students.

  • A maximum of two teams (two contestants per team) from one school (High School-Higher Secondary) / one college (Graduate-Post-Graduate students) can participate in the competition.

  • Registration should be done through the school/college.

  • Preliminary competitions for school college students will be organized on 5 regional basis and semi-final and final competitions will be held at the Assembly Hall.

  • Registration process should be completed through www.klibf.niyamasabha.org .

ക്വിസ് മത്സരം - പൊതുമാർഗ്ഗനിർദ്ദേശങ്ങൾ

  • മത്സരത്തിൽ ഒരു സ്‌കൂളിൽ (ഹൈസ്‌കൂൾ-ഹയർസെക്കണ്ടറി) / ഒരു കോളേജിൽ (ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ) നിന്നും പരമാവധി രണ്ട് ടീമുകൾക്ക് (ഒരു ടീമിൽ രണ്ട് മത്സരാർത്ഥികൾ) പങ്കെടുക്കാവുന്നതാണ്.
  • രജിസ്‌ട്രേഷൻ സ്‌കൂൾ/ കോളേജ് മുഖേന നടത്തേണ്ടതാണ് .
  • സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികൾക്കായുള്ള പ്രാഥമിക മത്സരങ്ങൾ 5 മേഖലാ അടിസ്ഥാനത്തിലും സെമി ഫൈനല്‍, ഫെെനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ വച്ചും സംഘടിപ്പിക്കുന്നതാണ്.
  • രജിസ്‌ട്രേഷൻ നടപടികൾ www.klibf.niyamasabha.org മുഖേന പൂർത്തിയാക്കേണ്ടതാണ്.
  • മേഖലാതല മത്സരങ്ങള്‍ക്ക് സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
  • മേഖലാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രാഥമിക മത്സരത്തിന്റെ ഒന്നാം റൗണ്ട് എഴുത്തു പരീക്ഷയിൽ നിന്നും തെരഞ്ഞെടുക്കുന്ന 6 ടീമുകൾക്കായി രണ്ടാം റൗണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നതും ആയതിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന 3 ടീമുകൾ സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുമാണ്.
  • മേഖലാതല പ്രാഥമിക മത്സരങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് മുൻപും കോളേജ് വിദ്യാർത്ഥികൾ ഉച്ചയ്ക്ക് 1.30 മണിക്ക് മുൻപും റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ടിംഗ് സമയത്തിന് ശേഷം എത്തുന്ന ടീമുകളെ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
  • ക്വിസ് മത്സരങ്ങൾ പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ളവയായിരിക്കും.
  • ക്വിസ് മത്സരങ്ങളുടെ മീഡിയം മലയാളമായിരിക്കും.
  • അഞ്ച് മേഖലകളിലായി, സ്‌കൂൾ തലത്തിൽ നിന്നും കോളേജ് തലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 വീതം (ഓരോ മേഖലയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന 3 ടീമുകൾ വീതം) ടീമുകൾക്കുള്ള സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ യഥാക്രമം 2025 ജനുവരി 9, 10 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ വച്ച് നടത്തുന്നതാണ്. സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ അതത് ദിവസം രാവിലെ 10 മണിക്ക് മുൻപ് നിയമസഭാ മന്ദിരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • ഓരോ വിഭാഗത്തിലും ഫൈനൽ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ചുവടെ പറയും പ്രകാരം സമ്മാനങ്ങൾ നൽകുന്നതാണ് .

സ്ഥാനം

ക്യാഷ് പ്രൈസ്

പുസ്തക കൂപ്പൺ(രൂപ )

ഒന്നാം സ്ഥാനം

₹5000

₹2500

രണ്ടാ സ്ഥാനം

₹3000

₹2000

മൂന്നാം സ്ഥാനം

₹2000

₹1000

  • മത്സരാർത്ഥികൾ സ്‌കൂൾ/ കോളേജ് ഐ.ഡി കാർഡ് അല്ലെങ്കിൽ സ്‌കൂൾ/കോളേജ് അധികാരികൾ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
  • നിയമസഭാ ജീവനക്കാരോ നിയമസഭാ ജീവനക്കാരുടെ കുടുംബാംഗങ്ങളോ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.
  • പൊതുജനങ്ങൾക്കായി 2025 ജനുവരി 11-ന് നിയമസഭാ മന്ദിരത്തിൽ വച്ച് എഴുത്തുപരീക്ഷ നടത്തുന്നതും ആയതിൽ ആദ്യ 6 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കായി ഫൈനൽ മത്സരം നടത്തുന്നതുമാണ് . മത്സരാർത്ഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപ് നിയമസഭാ മന്ദിരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം നിയമസഭാ സെക്രട്ടേറിയറ്റിന്റേതായിരിക്കും.

മേഖലാ തല പ്രാഥമിക മത്സരങ്ങൾ

സ്‌കൂൾ തലം : രാവിലെ 10.30മുതൽ (റിപ്പോർട്ടിംഗ് സമയം രാവിലെ 10 മണി വരെ മാത്രം)

കോളേജ് തലം : ഉച്ചയ്ക്ക് ശേഷം 2.30മുതൽ (റിപ്പോർട്ടിംഗ് സമയം ഉച്ചയ്ക്ക് ശേഷം 1.30 മണി വരെ മാത്രം)

മേഖല

ജില്ലകള്‍

മേഖല

ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി

പ്രാഥമിക മത്സര തീയതി

വേദി

I

  • കണ്ണൂര്‍
  • കാസര്‍ഗോഡ്

കണ്ണൂര്‍

22.11.2024

29.11.2024

ശിക്ഷക് സദൻ , കണ്ണൂർ

II

  • വയനാട്
  • കോഴിക്കോട്
  • മലപ്പുറം

കോഴിക്കോട്

26.11.2024

3.12.2024

കാരപറമ്പ ഗവ.ഹയർസെക്കന്ററി സ്‌കൂൾ, കോഴിക്കോട്

III

  • പാലക്കാട്
  • തൃശൂര്‍
  • എറണാകുളം

എറണാകുളം

28.11.2024

5.12.2024

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (CUSAT), എറണാകുളം

IV

  • കോട്ടയം
  • ഇടുക്കി
  • പത്തനംതിട്ട

കോട്ടയം

30.11.2024

7.12.2024

സെന്റ് ജോസഫ് പബ്ലിക് സ്‌കൂൾ, കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി കോട്ടയം

V

  • ആലപ്പുഴ
  • കൊല്ലം
  • തിരുവനന്തപുരം

തിരുവനന്തപുരം

31.12.2024

8.1.2025

നിയമസഭാ സമുച്ചയം, തിരുവനന്തപുരം

  • അഞ്ച് മേഖലകളിലായി, സ്‌കൂൾ തലത്തിൽ നിന്നും കോളേജ് തലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 വീതം (ഓരോ മേഖലയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന 3 ടീമുകൾ വീതം) ടീമുകൾക്കുള്ള സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ യഥാക്രമം 2025 ജനുവരി 9, 10 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ വച്ച് നടത്തുന്നതാണ്.
  • സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക്മുൻപ് നിയമസഭാ മന്ദിരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

 





Share:

0 Comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

General Knowledge Quiz

Summer Camps

Scholarships

Labels

Blog Archive

Art Contests

Essay Contests

International Contests

Quiz Competitions