ഇന്‍റര്‍ കോളേജിയറ്റ് ലേഖന മത്സരം Intercollegiate Essay Competition - Scholastic World - Contests for Indian Students

TOP

Tuesday, 26 November 2024

ഇന്‍റര്‍ കോളേജിയറ്റ് ലേഖന മത്സരം Intercollegiate Essay Competition

ഡോ. സഖറിയാസ് മാര്‍ തെയോഫിലസ്സ ഫ്രഗന്‍ മെത്രാപ്പൊലീത്താ മെമ്മോറിയല്‍ 5-ാമതു ഇന്‍റര്‍ കോളേജിയറ്റ് ലേഖന മത്സരം

തിരുവല്ലാ ടൈറ്റസ് സെക്കന്‍ഡ് ടീച്ചേഴ്സ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ മാനേജരും ആയിരുന്ന മാര്‍ത്തോമ്മാ സഭയിലെ ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, 2015 ഡിസംബര്‍ 27ന് ദിവംഗതനായി. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി, കോളജ് ലൈബ്രറിയുടെയും ലിറ്റററി ആന്‍ഡ് ഡിബേറ്റിങ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അഫിലിയേഷന്‍ ഉള്ള കോളജുകളിലെ ഡിഗ്രി, പി.ജി. വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ലേഖന മത്സരം നടത്തുന്നു. ഒന്നും രണ്ടും  മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യാഥാക്രമം 3000, 2000, 1000 രൂപ സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
2024 ഡിസംബര്‍ മാസത്തില്‍ കോളജില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. കോളജ് പ്രിന്‍സിപ്പല്‍മാരുടെ സാക്ഷ്യ പത്രത്തോടെയുള്ള ലേഖനങ്ങള്‍ 2024 ഡിസംബര്‍ 14- തീയതിക്കു മുന്‍പായി, 
പ്രിന്‍സിപ്പല്‍, ടൈറ്റസ് സെക്കന്‍ഡ് ടീച്ചേഴ്സ് കോളജ് തിരുവല്ല-689101 
 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.

ഒന്നാം സമ്മാനം  - മൂവായിരം രൂപ
രണ്ടാം സമ്മാനം - രണ്ടായിരം രൂപ
മൂന്നാം സമ്മാനം - ആയിരം രൂപ

ലേഖനം ലഭിക്കേണ്ട അവസാന തീയതി- 2024 ഡിസംബര്‍ 14

നിബന്ധനകള്‍:
1. ഒരു കോളജില്‍നിന്നും പങ്കെടുക്കാവുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം രണ്ടാണ്.
2. കോളജ് പ്രിന്‍സിപ്പല്‍മാരുടെ സാക്ഷ്യപത്രം ഇല്ലാത്ത ലേഖനങ്ങള്‍ പരിഗണിക്കുന്നതല്ല.
3. ലേഖനങ്ങള്‍ മലയാളത്തില്‍ പത്തു ഫുള്‍സ്കാപ്പ് പേജില്‍ കവിയരുത്.
4. ലേഖനങ്ങള്‍ അടങ്ങിയ കവറിന് പുറത്ത് "ലേഖന മത്സരം" എന്നെഴുതിയിരിക്കണം.
5. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.






No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"