Saturday, 25 August 2018

യുവപ്രതിഭകളെ കണ്ടെത്തുന്നതിന് സംസ്ഥാന ഗവേഷണ പരിശീലന കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഭാനിര്‍ണ്ണയ പരീക്ഷയാണ് നാഷണല്‍  ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് (NTSE).

യോഗ്യത
സര്‍ക്കാര്‍,  എയ്ഡഡ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി ബി എസ ഇ, ഐ സി എസ ഇ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് വഴി രജിസ്ടര്‍ ചെയ്ത പതിനെട്ടിന് താഴെ പത്താം ക്ലാസില്‍ ആദ്യ തവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
ഒമ്പതാം ക്ലാസ്സില്‍ 55% മാര്‍ക്ക് ലഭിച്ചിരിക്കണം.

പരീക്ഷ
90 മിനുട്ട്ഉള്ള രണ്ട് പേപ്പറുകള്‍.
നാഷണല്‍  ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് (NTSE) പരീക്ഷാ തീയതി : 2019 മെയ്‌ 12

അപേക്ഷാ ഫീ: പൊതുവിഭാഗം: 250 രൂപ, എസ് സി, എസ് ടി, ബി പി എല്‍ - 100 രൂപ

അവസാന തീയതി: 24 സെപ്റ്റംബര്‍ 2018

വിശദ വിവരങ്ങള്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന സ്കോളര്‍ഷിപ്പാണ് നാഷണല്‍ മെറിറ്റ്‌ കം മീന്‍സ് സ്കോളര്‍ഷിപ്പ്.

സംസ്ഥാനതല പ്രതിഭാനിര്‍ണ്ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഹയര്‍ സെക്കണ്ടറി തലം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: സര്‍ക്കാര്‍, എയ്ഡഡ സ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍
റസിഡെന്‍ഷ്യല്‍ സ്കൂള്‍, മറ്റ് അണ്‍ എയ്ഡഡ സ്കൂളുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ അര്‍ഹരല്ല.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കൂടരുത്
ഏഴാം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും ചുരുങ്ങിയത് 55% മാര്‍ക്ക് വേണം.
(എസ. സി/എസ.ടി 50%)

നാഷണല്‍ മെറിറ്റ്‌ കം മീന്‍സ് സ്കോളര്‍ഷിപ്പ്പരീക്ഷ
90 മിനുട്ട് വീതമുള്ള രണ്ട് പേപ്പറുകള്‍. ഒന്നാം പേപ്പര്‍ സ്കൊലസ്ടിക് അപ്റ്റിറ്റൂഡ (സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം)
രണ്ടാം പേപ്പര്‍: മെന്റല്‍ എബിലിടി ടെസ്റ്റ്‌
അപേക്ഷ ഫീസില്ല

അവസാന തീയതി: സെപ്റ്റംബര്‍ 24

വിശദ വിവരങ്ങള്‍

വിദ്യാസമുന്നതി സ്കോളർഷിപ്പുകൾ

ഹൈസ്കൂൾ തലം മുതൽ  മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ സാങ്കേതിക പ്രൊഫഷണല്‍ കോഴ്‌സ്, ബിരുദ/ബിരുദാനന്തരബിരുദ  പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പാണിത്.

ആര്‍ക്ക് അപേക്ഷിക്കാം

50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കിന് പ്ലസ്ടു വിജയിച്ചിരിക്കണം.
വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെയാവണം.
അപേക്ഷകർ സർക്കാർ/ എയ്ഡഡ് സ്കൂൾ/ കോളേജ്/ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും സംവരേണതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരും ആകണം

ദേശീയ നിലവാരത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ (NLSIU), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും പരിഗണിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം
അപേക്ഷകർ www.kswcfc.org  എന്ന വെബ്‌സൈറ്റിലെ ‘ഡാറ്റാബാങ്കിൽ’ ഒറ്റത്തവണ രജിസ്റ്റർ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ് അപേക്ഷ സമര്‍പ്പിക്കുക
രേഖകൾ സ്കാൻ ചെയ്ത്  അയയ്ക്കേണ്ടതാണ്

അവസാന തീയതി: ഒക്ടോബര്‍ 31

വെബ്സൈറ്റ്: http://www.kswcfc.orghttp://samunnathi.com/home
കേന്ദ്ര ഗവര്‍മെന്റിന്റെ സഹായത്തോടെ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് വേണ്ടി  നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്.

ആര്‍ക്ക്‌ അപേക്ഷിക്കാം
പ്ലസ് വണ്‍, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പി.എച്ച്.ഡി പഠിക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ (മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമതം, ജെയിന്‍, പാര്‍സി തുടങ്ങിയവര്‍ )
ടെക്നിക്കല്‍, വൊക്കേഷണല്‍, ഐടിഐ, ഐടിസി അഫിലിയേറ്റഡ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍
രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്ര
മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ പുതുക്കല്‍ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്യണം.
ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
മറ്റ് സ്കോളര്‍ഷിപ്പോ സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്.
അപേക്ഷിക്കേണ്ട വിധം
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.

അവസാന തീയതി: സപ്തംബര്‍ 30

URL http://www.dcescholarship.kerala.gov.in/

കേന്ദ്ര ഗവര്‍മെന്റിന്റെ സഹായത്തോടെ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് വേണ്ടി  നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്.

ആര്‍ക്ക്‌ അപേക്ഷിക്കാം
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ (മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമതം, ജെയിന്‍, പാര്‍സി തുടങ്ങിയവര്‍ )
രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. രണ്ടുമുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ പുതുക്കല്‍ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്യണം.
ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
അപേക്ഷിക്കേണ്ട വിധം
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.

അവസാന തീയതി: സപ്തംബര്‍ 30

URL https://scholarships.gov.in/www.minorityaffairs.gov.in


Location

Contests by Student Level

Scholastic World. Powered by Blogger.

Sponsor

Success is almost totally dependent upon drive and persistence. The extra energy required to make another effort or try another approach is the secret of winning.

Denis Waitley

Competitions

Try A Quiz

Click here for more quizzes

Scholarships

Click here for more Scholarships

Others

Entrance Examinations

Blog Archive

Shankar’s International Children’s Competition 2018
Entries for Shankar's Children;s Competition invited now!
Click here for details