ന്യൂനപക്ഷ സമുദായക്കാര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് - Scholastic World - Contests for Indian Students

Saturday 25 August 2018

ന്യൂനപക്ഷ സമുദായക്കാര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

കേന്ദ്ര ഗവര്‍മെന്റിന്റെ സഹായത്തോടെ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് വേണ്ടി  നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്.

ആര്‍ക്ക്‌ അപേക്ഷിക്കാം
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ (മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമതം, ജെയിന്‍, പാര്‍സി തുടങ്ങിയവര്‍ )
രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. രണ്ടുമുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ പുതുക്കല്‍ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്യണം.
ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
അപേക്ഷിക്കേണ്ട വിധം
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.

അവസാന തീയതി: സപ്തംബര്‍ 30

URL https://scholarships.gov.in/www.minorityaffairs.gov.in


No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.